ഐ ഗ്രൂപ്പ് റാലിക്കെതിരെ ഹര്‍ജി
കൊച്ചി: പൊതുജനത്തിന് അസൗകര്യമുണ്ടാക്കുമെന്നതിനാല്‍ നവംബര്‍ 19നുള്ള കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ എറണാകുളത്തെ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
എറണാകുളത്തെ സാമൂഹ്യക്ഷേമ ഇന്‍സ്റിറ്റ്യൂട്ടാണ് ഹര്‍ജി നല്‍കിയത്. ശബ്ദമലിനീകരണ ചട്ടങ്ങളുടെ ലംഘനമാണെന്നതിനാല്‍ റാലിയില്‍ പങ്കെടുക്കുന്നവരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നതിന് ഡിജിപിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
റാലിയില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് റാലി സംഘാടക സമിതിയുടെ ചെയര്‍മാനായ പി. പി. തങ്കച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകളില്‍ ജാഥകളും പ്രകടനങ്ങളും നടത്തുമ്പോള്‍ പാലിക്കേണ്ട ചില വ്യവസ്ഥകളെ കുറിച്ച്1997 ജൂലൈ 28ലെ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റാലി നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ അത് ഈ വ്യവസ്ഥകളുടെ ലംഘനമായിരിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications