Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയുമായി സി കെ ജാനുവും

കണ്ണൂര്‍: ആദിവാസി നേതാവ് സി കെ ജാനുവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്ക്കാനുള്ള നീക്കത്തില്‍. സാമുദായിക രാഷ്ട്രീയവേദി രൂപവത്കരിക്കാന്‍ സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ ദളിത് സമരസമിതിയാണ് നീക്കങ്ങള്‍ നടത്തുന്നത്.

മുത്തങ്ങ സംഭവത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരളീയ ഗ്രാമങ്ങളില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക - സാംസ്കാരിക വേദികളെ ഒന്നിപ്പിച്ചുകൊണ്ട് വിപുലമായ കൂട്ടായ്മയ്ക്ക് രൂപീകരിയ്ക്കാനാണ് ജാനു ഉദ്ദേശിയ്ക്കുന്നത്.

2004 ഫെബ്രുവരി 19 -ന് എറണാകുളത്ത് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും കേരള രാഷ്ട്രീയത്തിലെ മാറിയ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനുമാണ് ഗോത്രമഹാസഭയുടെ പദ്ധതി.

ആദിവാസി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരെ ഈ സമ്മേളനത്തില്‍ പങ്കെടുപ്പിയ്ക്കാനായി ജാനുവും സംഘവും ശ്രമിയ്ക്കുന്നുണ്ട്. അരുന്ധതി റോയ്, മേധാ പട്കര്‍ എന്നിവരെ പങ്കെടുപ്പിയ്ക്കാനാണ് ശ്രമം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+