ആന്റണി പാര്‍ട്ടിയെ പിളര്‍ത്താന്‍ നോക്കുന്നു: മുരളി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പിളര്‍ത്താനാണ് മുഖ്യമന്ത്രി എ. കെ. ആന്റണി ശ്രമിക്കുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
തിരുവല്ലയില്‍ താന്‍ പ്രചാരണം നടത്തില്ല. തിരുവല്ലയില്‍ പ്രചാരണം നടത്തമെന്ന് സോണിയ തന്നോട് നിര്‍ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. നവംബര്‍ 13 വ്യാഴാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മുരളി.
നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ 71 എംഎല്‍എമാരുടെ ലിസ്റുമായി ഗവര്‍ണറെ കാണട്ടെയെന്ന് ആന്റണി പറയുന്നത് സര്‍ക്കാരിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തിന് സംശയമുള്ളതുകൊണ്ടാണെന്ന് തോന്നുന്നു. സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുകൂട്ടേണ്ടൈന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. അങ്ങിനെയൊരു തീരുമാനമുണ്ടായെന്ന് മുഖ്യമന്ത്രി വെറുതെ പറയുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇനിയൊരു ഒത്തുതീര്‍പ്പിനും സാധ്യതയില്ല. ബൂത്ത് തലം വരെ രണ്ട് തട്ടിലായിക്കഴിഞ്ഞ പ്രവര്‍ത്തകരെ ഇനി ഒന്നിച്ചുനിര്‍ത്താവാവുമെന്ന് തോന്നുന്നില്ല.
സോണിയാഗാന്ധിക്ക് ആരുടെയും സംരക്ഷണം വേണ്ടെന്നും ചിലര്‍ സോണിയാ സംരക്ഷകരായി നടിയ്ക്കുകയാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications