ശബരിമല മണ്ഡലക്കാലം 17മുതല്‍
ശബരിമല: വൃശ്ചികമാസം പിറക്കുന്ന നവമ്പര്‍ 17 തിങ്കളാഴ്ച ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമാകും. ശരണം വിളികളാല്‍ മുഖരിതമാകുന്ന 41 ദിവസം നീളുന്ന മണ്ഡലക്കാലമാണ് തിങ്കളാഴ്ച ആരംഭിയ്ക്കുന്നത്.
ശരീരവും മനസ്സും ശുദ്ധമാക്കുന്ന കഠിനവ്രതവുമായി മല ചവിട്ടാന്‍ ആയിരക്കണക്കിന് ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു. നവമ്പര്‍ 16 ഞായറാഴ്ച വൈകുന്നേരം മണ്ഡലക്കാലത്തിന് മുന്നോടിയായി ശബരിമല നട തുറക്കും. അന്ന് പുതിയ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ സ്ഥാനാരോഹണം നടക്കും.
ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് രാജീവര് കാര്‍മികത്വം വഹിയ്ക്കും. നവമ്പര്‍ 17തിങ്കളാഴ്ച പുലര്‍ച്ചയോടെ മണ്ഡലപൂജ ആരംഭിയ്ക്കും. തീര്‍ത്ഥാടനത്തിന് മുന്നോടിയായി ദേവസ്വവും സര്‍ക്കാര്‍ വകുപ്പുകളും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രധാന റോഡുകളുടെ നിര്‍മ്മാണം അവസാന ദശയിലാണ്. പ്രധാന നഗരങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ പരിഷ്കരിച്ചുവരുന്നു.
കഴിഞ്ഞ ദിവസം ശബരിമലയില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.












Click it and Unblock the Notifications