പാകിസ്ഥാന്‍ ഫാഷന്‍ഷോ നിരോധിച്ചു
ഇസ്ലാമബാദ്: ഫാഷന്‍ ഷോ നിരോധിച്ചുകൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ജമാലി ഉത്തരവ് പുറപ്പെടുവിച്ചു. ഫാഷന്‍ ഷോകള്‍ ഇസ്ലാമിന് വിരുദ്ധമാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏല്പിയ്ക്കുമെന്നും ആരോപിച്ചാണ് അദ്ദേഹം ഫാഷന്‍ ഷോകള്‍ നിരോധിച്ചത്.
പാകിസ്ഥാനിലെ ദി ന്യൂസ് എന്ന ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 25ന് ഇറങ്ങിയ ആദ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവും ദി ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വന്‍കിട ഹോട്ടലുകളിലെ ഫാഷന്‍ പരേഡുകള്‍ നിരോധിയ്ക്കണമെന്നാണ് ഈ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഫാഷന്‍ ഷോകളുടെ മറവില്‍ നടക്കുന്ന പരിപാടികള്‍ രാജ്യത്തിന്റെ സംസ്കാരത്തിനും ഇസ്ലാമിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് ഉത്തരവ്ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരിപാടികള്‍ ഇനിയും തുടരരുതെന്ന് ഹോട്ടലുടമകള്‍ക്കും പൊലീസിനും അദ്ദേഹം കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്.












Click it and Unblock the Notifications