ഇറാഖ്: 15 ഇറ്റാലിയന്‍ സൈനികരെ കൊന്നു
ബാഗ്ദാദ്: തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബാക്രമണത്തില്‍ 15 ഇറ്റാലിയന്‍ സൈനികര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ഇറാഖില്‍ നസിറിയ പട്ടണത്തില്‍ ഇറ്റാലിയന്‍ സൈനിക പൊലീസ് ആസ്ഥാനത്തിന് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. നസിറിയയില്‍ സൈനിക പൊലീസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
മരിച്ചവരില്‍ എട്ട് ഇറാഖികളും രണ്ട് ഇറ്റാലിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. രാത്രിയിലും ബാഗ്ദാദില്‍ സ്ഫോടനങ്ങള്‍ ഉണ്ടായി. ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications