സ്ത്രീസുരക്ഷ: കേന്ദ്രത്തിന് നോട്ടീസ്
ദില്ലി: സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു.
നവമ്പര്‍ 14 വെള്ളിയാഴ്ചയാണ് സുപ്രീംകോടതി നോട്ടീസയച്ചത്. കേന്ദ്രത്തിന് പുറമെ ദില്ലി സര്‍ക്കാരിനും ദില്ലി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.
ഈയിടെ ദില്ലിയില്‍ ജോലിയ്ക്ക് പോകുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവങ്ങള്‍ കൂടിവന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഈ നീക്കം. സ്ത്രീകള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിയ്ക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications