എലിസബത്ത് മാമ്മന്‍ പത്രിക നല്കി
തിരുവല്ല: തിരുവല്ല തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന എലിസബത്ത് മാമ്മന്‍ പത്രിക നല്കി.
വരണാധികാരി കെ.ജെ. ജോര്‍ജ്ജ് മുമ്പാകെയാണ് നവമ്പര്‍ 14 വെള്ളിയാഴ്ച എലിസബത്ത് മാമ്മന്‍ പത്രിക നല്കിയത്. മൂന്ന് സെറ്റ് പത്രികകളാണ് നല്കിയത്.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തല എന്നിവരും എലിസബത്ത് മാമ്മനോടൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് പത്രിക നല്കേണ്ട അവസാന തീയതി.












Click it and Unblock the Notifications