കാര്‍ട്ടൂണിസ്റ് ഗഫൂര്‍ അന്തരിച്ചു
കോഴിക്കോട്: കാര്‍ട്ടൂണിസ്റ് ബി.എം. ഗഫൂര്‍ (60) അന്തരിച്ചു. മൃതദേഹം നവമ്പര്‍ 14 വെള്ളിയാഴ്ച ജുമായ്ക്ക് ശേഷം തീക്കോടി ജുമ അത്ത് പള്ളി കബര്‍സ്ഥാനില്‍ സംസ്കാരിയ്ക്കും.
രണ്ട് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയില്‍ കാര്‍ട്ടൂണിസ്റാണ് അദ്ദേഹം. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയ ഗഫൂറിന് നോമ്പ് തുറന്നതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിയ്ക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.
കാര്‍ട്ടൂണുകളെ ജനകീയമാക്കി എന്നതാണ് തലശേരി ബടേക്കണ്ടി മാളിയേക്കല്‍ ഗഫൂറിന്റെ പ്രത്യേകത. മദ്രാസിലെ കോളെജ് ഓഫ് ആര്‍ട്സില്‍ നിന്നും ബിരുദം നേടി. മലയാളത്തിലെ പല ആനുകാലികങ്ങളിലും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. കാര്‍ട്ടൂണിസ്റുകളുടെ കുലപതിയായ ശങ്കറിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ഗഫൂര്‍ 1980ല്‍ ആണ് മാതൃഭൂമിയില്‍ ചേര്‍ന്നത്. രാഷ്ട്രീയകാര്‍ട്ടൂണുകളിലൂടെ ഗഫൂര്‍ നല്കിയ ഹാസ്യവും വിമര്‍ശനവും ജനങ്ങള്‍ക്ക് ഹൃദ്യമായി. മാതൃഭൂമിയിലെ കുഞ്ഞമ്മാന്‍ എന്ന ഗഫൂറിന്റെ പംക്തി അവിസ്മരണീയമായ ഒന്നാണ്.
നല്ലൊരു സംഘാടകന്‍ കൂടിയായ ഗഫൂര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ഒട്ടേറെ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
കൊയിലാണ്ടി സ്വദേശി സുഹറയാണ് ഭാര്യ. തസ്നിം, തന്‍വീര്‍(ഗ്രാഫിക് ഡിസൈനര്‍ തലശേരി), തന്‍സീല, തജ്മല്‍(ബികോം വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മന്ത്രി മുനീറിന്റെ പേഴ്സണ്‍ സ്റാഫിലുള്ള അബ്ദുള്‍ വദൂദ് മരുമകനാണ്.












Click it and Unblock the Notifications