കൊച്ചിയില്‍ സെന്റിന് എട്ട് ലക്ഷം
കൊച്ചി: നഗരത്തില്‍ എംജി റോഡില്‍ മാധവ ഫാര്‍മസി ജംഗ്ഷന്‍ മുതല്‍ ഷിപ്പ് യാര്‍ഡ് വരെ ഒരു സെന്റിന് 8.10 ലക്ഷം രൂപ. എറണാകുളം ജില്ലയില്‍ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം പൂര്‍ത്തിയായപ്പോഴാണ് ഈ വില.
പക്ഷെ ഔദ്യോഗികമായി തീരുമാനിച്ച വിലയുടെ രണ്ടും മൂന്നും ഇരട്ടിയാണ് സ്ഥലത്തിന്റെ മോഹവില. പലപ്പോഴും മോഹവിലയുടെ അടിസ്ഥാനത്തിലായിരിക്കും കച്ചവടം നടക്കുക. എന്നാല്‍ മുദ്രപ്പത്രത്തില്‍ കുറഞ്ഞ വില മാത്രമേ കാണിയ്ക്കൂ.
സര്‍ക്കാര്‍ സെന്റിന് പകരം ആര്‍ അളവിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. എംജി റോഡില്‍ ഒരു ആര്‍ (2.47 സെന്റ്) ഭൂമിയ്ക്ക് 20 ലക്ഷം രൂപയാണ് വില. എല്ലാ പ്രദേശത്തും ഭൂമി വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നോര്‍ത്ത് റെയില്‍വേ സ്റേഷന്‍ പരിസരത്ത് ഒരു ആര്‍ ഭൂമിയ്ക്ക് അഞ്ചുലക്ഷം രൂപയും സൗത്തില്‍ ആറ് ലക്ഷം രൂപയും ആണ് വില. നഗരത്തില്‍ നിന്ന് ഉള്‍പ്രദേശത്തേയ്ക്ക് പോകുംതോറും വില കുറയുന്നുണ്ട്.
ഭൂമി റജിസ്ട്രേഷനും മറ്റും ഈ വിലയായിരിക്കും ഇനി മാനദണ്ഡം. പുതുക്കിയ ഭൂമി വില വില്ലേജ് തിരിച്ച് കളക്ടറേറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications