ശ്രീലങ്ക: നോര്‍വെ പിന്‍മാറി
കൊളംബോ: തമിഴ്പുലികളും ശ്രീലങ്ക സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്നും നോര്‍വെ പിന്‍മാറി. സമാധാനചര്‍ച്ചകള്‍ക്ക് നേരത്തെ മധ്യസ്ഥത വഹിച്ചിരുന്നത് നോര്‍വെയാണ്.
ശ്രീലങ്കയില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള അധികാരവടംവലി അവസാനിക്കുന്നതുവരെ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്ക്കുകയാണെന്ന് നോര്‍വെ അറിയിച്ചു. ഇതോടെ ശ്രീലങ്കയിലെ സമാധാനചര്‍ച്ചകള്‍ പാടെ അലസിയിരിക്കുകയാണ്.
ആരാണ് സമാധാനചര്‍ച്ചകള്‍ക്ക് ഉത്തരവാദിയെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തതവേണമെന്ന് നോര്‍വെയുടെ ഉപ വിദേശകാര്യ മന്ത്രി വിദാര്‍ ഹെല്‍ഗിസന്‍ പറഞ്ഞു. ശ്രീലങ്കയിലെ മൂന്ന് മന്ത്രിമാരെ പുറത്താക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്ത പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയുടെ നടപടി സമാധാനചര്‍ച്ചകളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണെന്നുംമ വിദാല്‍ ഹെല്‍ഗിസന്‍ പറഞ്ഞു.












Click it and Unblock the Notifications