മമ്മൂട്ടി കൈരളി ടിവി ചെയര്‍മാന്‍
തിരുവനന്തപുരം: കൈരളി ചാനലിന്റെ ചെയര്‍മാനായി മമ്മൂട്ടിയെ വീണ്ടും തിരഞ്ഞെടുത്തു.
മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഓഹരി ഉടമകളുടെ നവമ്പര്‍ 14 വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡിയാണ് മമ്മൂട്ടിയെ വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുത്തത്. കൈരളി തുടങ്ങിയ നാള്‍ മുതല്‍ മമ്മൂട്ടിയാണ് ചെയര്‍മാന്‍. പുതുതായി ഒരു ചാനല്‍ കൂടി 2004ല്‍ തുടങ്ങാന്‍ കൈരളി തീരുമാനിച്ചു.
നടന്‍ മുരളിയും ചലച്ചിത്രസംവിധായകനും മുന്‍എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദും 12 അംഗ ഡയറക്ടര്‍ബോര്‍ഡില്‍ അംഗങ്ങളാണ്.












Click it and Unblock the Notifications