കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സും ടാറ്റയും സമ്പൂര്‍ണ മൊബൈല്‍ കമ്പനികള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ഇന്ത്യാ മൊബൈലിനും ടാറ്റയുടെ മൊബൈല്‍ കമ്പനിയ്ക്കും ഇനി ദീര്‍ഘ ദൂര മൊബൈല്‍ സംവിധാനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് വിലക്കില്ല.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പിഴയും സമ്പൂര്‍ണ മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായുള്ള തുകയും ഇരു കമ്പനികളും അടച്ചതോടെയാണ് സര്‍ക്കാര്‍ ഇരു കമ്പനികള്‍ക്കും ഈ അനുമതി നല്‍കിയത്. ദീര്‍ഘ കാലത്തെ നിയമ യുദ്ധത്തിനും സര്‍ക്കാരിന്റെ പരിശോധനയ്ക്കും ആലോചനയ്ക്കും ശേഷമാണ് ഈ പരിഹാരം കണ്ടെത്തിയത്.

നിയമപരമായി ദീര്‍ഘദൂര മൊബൈല്‍ സംവിധാനം നല്‍കാനായി റിലയന്‍സ് 1500 കോടിയിലേറെ രൂപയും ടാറ്റ 545 കോടി രൂപയുമാണ് സര്‍ക്കാരില്‍ അടച്ചത്. ഇതോടെ ഡബ്ലിയു എല്‍ എല്‍ സംവിധാനത്തില്‍ (സി ഡി എം എ ഫോണ്‍ ഉപയോഗിച്ച്) ഹൃസ്വദൂര മൊബൈല്‍ സംവിധാനം മാത്രം നടത്താന്‍ അംഗീകാരമുണ്ടായിരുന്ന കമ്പനികളാണ് സമ്പൂര്‍ണ മൊബൈല്‍ കമ്പനികളായി മാറിയത്.

റിലയന്‍സിനും ടാറ്റയ്ക്കും ഒപ്പം ശ്യാം ടെലകോം, എച്ച് എഫ് സി എല്‍ എന്നീ കമ്പനികള്‍ക്കും ഏകീകൃത ടെലകോം ലൈസന്‍സ് (യൂണിഫൈഡ് ടെലകോം ലൈസന്‍സ്) സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ കമ്പികള്‍ക്ക് ദീര്‍ഘദൂര മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ മറ്റ് സെല്‍ ഫോണ്‍ കമ്പനികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X