കോണ്‍ഗ്രസ് ജയിയ്ക്കും: സര്‍വെ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദില്ലി, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയും ജയിക്കുമെന്ന് സീ ന്യൂസിന്റെ അഭിപ്രായ സര്‍വെ.
ദില്ലിയില്‍ 70 അംഗ നിയമസഭയില്‍ 40നും 48നുമിടയില്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപിക്ക് 21നും 29നുമിടയില്‍ സീറ്റുകള്‍ ലഭിക്കും.
ഛത്തീസ്ഗഡില്‍ 40-48 സീറ്റുകള്‍ കോണ്‍ഗ്രസിനും 34-42 സീറ്റുകള്‍ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. 90 സീറ്റുകളാണ് ഛത്തീസ്ഗഡിലുള്ളത്. എന്‍സിപിയുടെ പ്രകടനം ഛത്തീസ്ഗഡില്‍ നിര്‍ണായകമായമായിരിക്കുമെന്ന് സര്‍വെ പറയുന്നു. നാല് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ എന്‍സിപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. രാജസ്ഥാനിലെ 200 സീറ്റുകളില്‍ 107-115 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും.












Click it and Unblock the Notifications