മധുമിത വധം: എസ്ഐ അറസ്റില്‍
ദില്ലി: ലക്നോവിലെ കവയിത്രിയായ മധുമിത ശുക്ലയെ വധിച്ച കേസില്‍ സിബിഐ ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് ഇന്‍സ്പെക്ടറെ സിബിഐ അറസ്റ് ചെയ്തു.
കേസില്‍ തെളിവ് പൂഴ്ത്തിവച്ചതിനും ചില കക്ഷികളെ നിയമവിരുദ്ധമായി അറസ്റ് ചെയ്തതിനുമാണ് പൊലീസ് ഇന്‍സ്പെക്ടറായ യാഗ്യ നരന്‍ ദീക്ഷിതിനെ സിബിഐ അറസ്റ് ചെയ്തത്. ദില്ലിക്ക് പുറത്തായിരുന്ന ദീക്ഷിത് നഗരത്തില്‍ തിരിച്ചെത്തിയയുടനെ സിബിഐ അയാളെ ചോദ്യം ചെയ്തു. ചോദ്യങ്ങള്‍ക്ക് വിശ്വസനീയമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇന്‍സ്പെക്ടറെ അറസ്റ് ചെയ്തത്.
കേസില്‍ ചിലരെ ദീക്ഷിത് നിയമവിരുദ്ധമായി അറസ്റ് ചെയ്തിട്ടുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മധുമതിയെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ഭാര്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച ദീക്ഷിത് കേസന്വേഷണവുമായി ബന്ധപ്പെട്ട് ഈ വിദ്യാര്‍ഥിയെ അറസ്റ് ചെയ്തിരുന്നു. വിവാഹകഥ സത്യമാണെന്ന് വരുത്താനായി ഒരു പുരോഹിതന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം ദീക്ഷിത് തങ്ങളെ നിര്‍ബന്ധിച്ച് വ്യാജമൊഴി കൊടുപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിയും പുരോഹിതനും സിബിഐയോട് വെളിപ്പെടുത്തി. മധുമിതയെ കൊലപ്പെടുത്തിയയാളെന്ന് ആരോപിയ്ക്കപ്പെടുന്ന പ്രകാശ് ചന്ദര്‍ പാണ്ഡെയെ ഈ കേസില്‍ സിബിഐ അറസ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന,തെളിവു നശിപ്പിയ്ക്കല്‍ എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സിബിഐ അന്വേഷിയ്ക്കുന്നത്.












Click it and Unblock the Notifications