Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്

ദില്ലി: വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതി ഡിസംബര്‍ 25ന് നിലവില്‍ വരും.

പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സില്‍ നിന്ന് അനുമതി നേടി വിദേശത്തു പോകുന്നവര്‍ക്കാണ് ഈ പദ്ധതി. പദ്ധതിയില്‍ അംഗമായവര്‍ വിദേശത്തു മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കൂടെ ഒരാള്‍ക്ക് നാട്ടിലെത്താനുമുള്ള വിമാനയാത്രാക്കൂലിയും ഇന്‍ഷ്വറന്‍സ് കമ്പനി നല്കും.

തൊഴിലാളിയെ സ്വീകരിക്കാന്‍ വിദേശ തൊഴിലുടമ തയ്യാറാകാതിരിക്കുകയോ തൊഴില്‍ കരാര്‍ തൊഴിലാളിയ്ക്ക് പ്രതികൂലമായ വിധത്തില്‍ മാറ്റുകയോ ചെയ്താല്‍ തൊഴിലാളിയ്ക്ക് ഇക്കോണമി ക്ലാസില്‍ നാട്ടിലെത്താന്‍ വേണ്ട സഹായം നല്കും. വിദേശത്ത് പോയി മൂന്ന് മാസത്തിനകം തിരിച്ചുവരേണ്ടിവന്നാലും ഇക്കോണമി ക്ലാസില്‍ തൊഴിലാളിയെ നാട്ടിലെത്തിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി സഹായം നല്കും. പക്ഷെ തൊഴിലാളിയുടെ കുഴപ്പം കൊണ്ടല്ല തൊഴില്‍ നഷ്ടമായതെന്ന സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ നയതന്ത്രമന്ത്രാലയത്തില്‍ നിന്ന് ഹാജരാക്കണം.

തൊഴിലാളി വിദേശത്ത് വച്ച് രോഗബാധിതനാകുകയോ തൊഴിലില്‍ തുടരാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയോ ചെയ്താല്‍ നാട്ടിലെത്താനുള്ള ഇക്കോണമി ക്ലാസ് വിമാനക്കൂലി നല്കും.

ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി രണ്ടു വര്‍ഷമായിരിക്കും. അരലക്ഷം രൂപയുടെ ചികിത്സാസഹായവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ വച്ചുള്ള ചികിത്സയ്ക്ക് മാത്രമേ മെഡിക്കല്‍ പരിരക്ഷയുള്ളൂ. സ്ത്രീകള്‍ക്ക് പരമാവധി 20,000 രൂപ വരെ പ്രസവച്ചെലവും നല്കും.

പദ്ധതിയില്‍ അംഗമായ ഒരാള്‍ മരിയ്ക്കാനിടയായാല്‍ ഭാര്യയ്ക്കും 20 വയസ്സിന് താഴെ പ്രായമുള്ള രണ്ട് കുട്ടികള്‍ക്കും പ്രതിവര്‍ഷം പരമാവധി 10,000 രൂപ വരെ ചികിത്സാ ചെലവിന് അര്‍ഹതയുണ്ടായിരിക്കും. ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കുള്ള പ്രീമിയം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തീരുമാനിയ്ക്കും.

ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ്, ബജാജ് അലയന്‍സ് ഇന്‍ഷ്വറന്‍സ്, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ് എന്നീ കമ്പനികളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+