മുദ്രപത്രകുംഭകോണം: സിബിഐ ഏറ്റെടുത്തു
മുംബൈ: ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ മുദ്രപത്ര കുംഭകോണ കേസുകളില്‍ സിബിഐ അന്വേഷണം ആരംഭിച്ചതായി സിബിഐ ഡയറക്ടര്‍ പി. സി. ശര്‍മ അറിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
നാസികിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസിലെ ജീവനക്കാര്‍ക്ക് കുംഭകോണത്തിലുള്ള പങ്കിനെ കുറിച്ചും സിബിഐ അന്വേഷിക്കും. കേസിലെ പ്രധാനപ്രതിയായ അബ്ദുള്‍ കരിം തെല്‍ഗിയെ സെക്യൂരിറ്റി പ്രസിലെ ജീവനക്കാര്‍ സഹായിച്ചുവെന്നാണ് ആരോപണം.
ഗുജറാത്തില്‍ ഒമ്പത് കോടിയോളം രൂപയുടെ വ്യാജ മുദ്രപത്രങ്ങള്‍ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ കുംഭകോണവും ഈ കേസുകളിലേതിനോട് സമാനമാണെന്നും എന്നാല്‍ സിബിഐക്ക് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനാവില്ലെന്നും പി. സി. ശര്‍മ പറഞ്ഞു.












Click it and Unblock the Notifications