കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസുന്ധരയ്ക്കെതിരെ രമാ പൈലറ്റ്

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വസുന്ധര രാജ സിന്ധ്യയ്ക്കെതിരെ കോണ്‍ഗ്രസ് നേതാന് രാജേഷ് പൈലറ്റിന്റെ വിധവയും എംപിയുമായ രമാ പൈലറ്റിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ ജലാര്‍പട്ടാന്‍ മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനത്തെ തീയതിയായ നവംബര്‍ 14 വെള്ളിയാഴ്ചയാണ് ഇരുവരും പത്രിക നല്‍കിയത്. രമാ പൈലറ്റ് വെല്ലുവിളിയായതോടെ വസുന്ധര ജല്‍റാപതാന്‍ മണ്ഡലത്തില്‍ കൂടി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രമാ പൈലറ്റ് മത്സരരംഗത്തെത്തിയത് തീര്‍ത്തും അപ്രതീക്ഷമായായിരുന്നു.

വസുന്ധര ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കൂവെന്നാണ് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായാണ് രണ്ട് മണ്ഡലങ്ങളില്‍ പത്രിക നല്‍കിയിരിയ്ക്കുന്നത്. ഇതില്‍ ഒന്നിലെ പത്രിക വസുന്ധര പിന്‍വലിയ്ക്കുമോയെന്ന് കണ്ടറിയണം. ഇപ്പോള്‍ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലും അടുത്ത പൊതു തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികള്‍ ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിയ്ക്കുകയുള്ളു എന്നാണ് വെങ്കയ്യ നായിഡു പറഞ്ഞിരുന്നത്. ബി ജെ പി ഇത് ഒരു നയമാക്കുകയാണെന്നും വെങ്കയ്യ പറഞ്ഞിരുന്നു.

മധ്യപ്രദേശിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമാഭാരതി ബഡാമല്‍ഹാര മണ്ഡലത്തില്‍ മാത്രമാണ് മത്സരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും കഴിഞ്ഞ ദിവസം പത്രിക നല്‍കി. ജോധ്പുരിലെ സര്‍ദാര്‍പുരയിലാണ് ഗെലോട്ട് മത്സരിക്കുന്നത്. ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ്സിംഗ് എന്നിവരും വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X