കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്ക കോളയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി അടച്ചുപൂട്ടാനുള്ള നീക്കവുമായി ബന്ധപ്പെട്ട് പെരുമാട്ടി പഞ്ചായത്ത് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി ശരിവച്ചു.

നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ജഡ്ജി കെ. ബാലകൃഷ്ണന്‍നായര്‍ തള്ളി. കുടിവെള്ളം ജനങ്ങള്‍ക്ക് തടസമില്ലാതെ കിട്ടുന്നത് ഉറപ്പുവരുത്താനുള്ള പഞ്ചായത്തിന്റെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമാ.ാണ് കൊക്ക കോള കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന പെരുമാട്ടി പഞ്ചായത്തിന്റെ വാദം ഹൈക്കോടതി ശരിവച്ചു.

ഫാക്ടറി അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെരുമാട്ടി പഞ്ചായത്ത് സപ്തംബര്‍ 18ന് ഫാക്ടറിക്ക് നോട്ടീസ് നല്‍കിയത്.

ഫാക്ടറി അടച്ചുപൂട്ടാതിരിക്കാന്‍ ഫാക്ടറിക്ക് പഞ്ചായത്തില്‍ കാരണം കാണിക്കാവുന്നതാണ്. അതിന് ശേഷമാണ് പഞ്ചായത്ത് അന്തിമ തീരുമാനം കൈകൊള്ളുക. അതിന് മുമ്പ് നോട്ടീസിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജി അംഗീകരിക്കാനാവില്ല- കോടതി വ്യക്തമാക്കി.

നവംബര്‍ 17-ാം തീയതി പഞ്ചായത്ത് അന്തിമ തീരുമാനമെടുത്തതിന് ശേഷം ഫാക്ടറിക്ക് അതിനെ ഉചിതമായ വേദിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X