കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്റ് അനുനയത്തിന്

  • By Staff
Google Oneindia Malayalam News

ദില്ലി: ഡിസംബര്‍ ഒന്നിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കേരളത്തിലെ പ്രശ്നങ്ങള്‍ വഷളാവാതിരിക്കാന്‍ ഹൈക്കമാന്റ് അനുരഞ്ജന ശ്രമങ്ങള്‍ തുടങ്ങി.

ഡിസംബര്‍ ഒന്നിന് ശേഷമേ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാനാവൂവെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനുമുമ്പ് കേരളത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടാവാതിരിക്കാനാണ് ഹൈക്കമാന്റ് നോക്കുന്നത്. കരുണാകരനെ അനുനയിപ്പിക്കുന്നതിനായി ആര്‍. കെ. ധവാനുള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹവുമായി ടെലഫോണില്‍ ബന്ധപ്പെട്ടു.

കരുണാകരനെ പിണക്കുന്നത് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലാണ് ഈ ഇടക്കാല അനുരഞ്ജന ശ്രമത്തിന് പിന്നില്‍. കരുണാകരന്‍ കേരളത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കിയാല്‍ ദേശീയതലത്തില്‍ സോണിയാഗാന്ധിയ്ക്കെതിരായ പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള മുറുമുറുപ്പ് ശക്തമാവുമെന്നാണ് നേതൃത്വം ഭയപ്പെടുന്നത്.

പ്രശ്നം വഷളാക്കാതിരിക്കാന്‍ എതിര്‍പക്ഷത്തോടും ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപക്ഷത്തിന്റെ പ്രതിനിധികളാരും പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X