ഐ.ഐ.ടി.യാക്കേണ്ടത് കാലിക്കട്ട് എന്‍.ഐ.ടി. സി.
കോഴിക്കോട്: കാലിക്കട്ട് എന്‍.ഐ.ടി. ആണ് ഐ. ഐ. ടി ആക്കാന്‍ കേരള സര്‍ക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടതെന്ന് എന്‍.ഐ.ടി.സി. ഫാക്കല്‍ട്ടി അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാന്‍ യാതൊരു മാനദണ്ഡവുമില്ലാതെ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജിനെയാണ് ഐ.ഐ.ടി. ആക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന് ഫാക്കല്‍ട്ടി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എം.പി.സബാസ്റ്യന്‍, സെക്രട്ടറി ഡോ. എം.എല്‍.ജോയ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
രാജ്യത്തെ അഞ്ചു ഉന്നത സാങ്കേതിക സ്ഥാപനങ്ങള്‍ ഐ.ഐ.ടി. ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ഐ.ഐ.ടി.യ്ക്കു വേണ്ട സൗകര്യങ്ങളില്ലാത്ത എഞ്ചിനിയറിങ്ങ് കോളേജിനെ ശുപാര്‍ശ ചെയ്താല്‍ സംസ്ഥാനത്തിനാണ് നഷ്ടമുണ്ടാവുകയെന്ന് അവര്‍ പറഞ്ഞു.
ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച അഞ്ചു സ്ഥാപനങ്ങള്‍ക്കേ ഐ.ഐ.ടി. പദവി ലഭിക്കൂ. കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനത്തെ ശുപാര്‍ശ ചെയ്തില്ലെങ്കില്‍ ആ സ്ഥാനം നമുക്ക് നഷ്ടമാകും. ഈ സാഹചര്യത്തില്‍ ഐ.ഐ.ടി.യാക്കാന്‍ ഏറ്റവും യോഗ്യതയുള്ള കേരളത്തിലെ സ്ഥാപനം എന്‍.ഐ.ടി.യാണ്. ഡയറക്ടര്‍ ഡോ.എസ്.എസ്. ഗോഖലെ പറഞ്ഞു.
ഫാക്കല്‍ട്ടി അസോസിയേഷന്‍ ഇതിനകം പ്രധാനമന്ത്രി എ.ബി.വാജ്പേയി, മന്ത്രിമാരായ ഡോ. മുരളീമനോഹര്‍ജോഷി, ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications