കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിയുടെ പുതിയ ചാനല്‍ 2004ല്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കൈരളിയുടെ പുതിയ ചാനല്‍ അടുത്ത വര്‍ഷം തുടങ്ങും. ചാനല്‍ പൂര്‍ണമായും സ്വതന്ത്രമായിരിക്കുമെന്ന് കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയും മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചാനലിന് സ്വന്തമായ സ്റുഡിയോവും എര്‍ത്ത് സ്റേഷനും പുറത്തുനിന്ന് തത്സമയ സംപ്രേഷണത്തിനുള്ള സംവിധാനങ്ങളുമുണ്ടാവും. വാര്‍ത്തയും സംഗീതവും വിനോദ-സാംസ്കാരിക പരിപാടികളും ഉള്‍പ്പെടുത്തിയുള്ള ചാനലിന്റെ ഉളളടക്ക സംബന്ധമായ കാര്യങ്ങള്‍ക്ക് രൂപം നല്‍കിവരികയാണ്.

ഇന്റര്‍-കൊളീജിയറ്റ് യുവജനമേള, കാമ്പസുകളില്‍ ആക്ടിംഗ് ടാലന്റ് ഹണ്ട് എന്നിവ ചാനല്‍ സംഘടിപ്പിക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങള്‍ളിലെയും യൂറോപ്പിലെയും യുഎസിലെയും പ്രേക്ഷകര്‍ക്കായായി വ്യത്യസ്ത പരിപാടികള്‍ക്ക് രൂപം നല്‍കും.

ഗള്‍ഫിലെ എട്ട് കേന്ദ്രങ്ങളില്‍ കൈരളി പ്രത്യേക ഷോ സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി ഡിസംബര്‍ 10ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സ്റേജ് ഷോ നടയ്ക്കും. അടുത്ത വര്‍ഷം ദില്ലിയില്‍ മെഗാഷോ സംഘടിപ്പിക്കും.

ഈ സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ കൈരളി ചാനല്‍ ലാഭത്തിലായിരിക്കുകയാണ്. ചാനലിന് വരുമാനം കൂട്ടാന്‍ മറ്റ് വഴികള്‍ തേടാനും ആലോചിയ്ക്കുകയാണ്. - മമ്മൂട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X