Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകര വിഭാഗം അയയുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവന ഐ ഗ്രൂപ്പ് അയയുന്നുവെന്ന സൂചനയാണ് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അനുരഞ്ജനത്തിനുള്ള സാധ്യതയിനിയില്ലെന്നും ഹൈക്കമാന്റിന് മാത്രമാണ് പ്രശ്നങ്ങള്‍ പരിഹരിക്കാനാവുകയെന്നും നേരത്തെ പറഞ്ഞ മുരളീധരനാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എ ഗ്രൂപ്പുമായി ഇനിയൊരു ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന മട്ടില്‍ കര്‍ക്കശമായ പ്രസ്താവനകള്‍ നടത്തിയിരുന്ന മുരളീധരന്റെ ചര്‍ച്ചയ്ക്കൊരുക്കമാണെന്ന വെളിപ്പെടുത്തല്‍ അന്തിമമായ നേട്ടം തങ്ങളുടേതാവുമെന്ന ഐ ഗ്രൂപ്പിന്റെ വിശ്വാസത്തിന് മങ്ങലേറ്റുവെന്നാണ് വ്യക്തമാക്കുന്നത്.

നവംബര്‍ 19ന് നടക്കുന്ന റാലിക്ക് മുമ്പായി പാര്‍ട്ടി പിളരുമെന്നും ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറല്ലെന്നുമുള്ള മട്ടിലാണ് മുരളി ഇതുവരെ പ്രസ്താവനകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഐ ഗ്രൂപ്പ് വിചാരിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സ്വരമാറ്റത്തിന് കാരണം.

കെ. കരുണാകരന്‍ അവകാശപ്പെടുന്നതു പോലെ 71 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ഐ ഗ്രൂപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഘടകകക്ഷികളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണയുമുണ്ടായിട്ടില്ല. അന്ത്യശാസനങ്ങള്‍ ഇടയ്ക്കിടെ നല്‍കുന്നുണ്ടെങ്കിലും ഭീഷണിക്ക് വഴങ്ങാന്‍ തയ്യാറല്ലെന്ന സൂചനയാണ് ഹൈക്കമാന്റ് ഇതുവരെ നല്‍കിയിട്ടുള്ളത്.

നവംബര്‍ 19ന് നടക്കുന്ന റാലിക്ക് മുമ്പായി ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നതുപോലെ എന്തെങ്കിലും പൊട്ടിത്തെറിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കടുംപിടുത്തത്തില്‍ നിന്ന് പിന്നോക്കം പോവാതെ നിവൃത്തിയില്ലെന്ന സൂചനയാണ് മുരളിയുടെ പ്രസ്താവനയും നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+