പത്മനാഭനെതിരെ പന്തളം ആഞ്ഞടിയ്ക്കുന്നു
തിരുവനന്തപുരം: പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനെതിരെ ഐ ഗ്രൂപ്പ് നേതാവും മുന്‍മന്ത്രിയുമായ പന്തളം സുധാകരന്‍ ആഞ്ഞടിയ്ക്കുന്നു.
പത്മനാഭന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് സ്തുതി പാടുകയാണ്. ആന്റണിക്ക് സ്തുതി പാടുന്നതിന് ലഭിച്ച പ്രത്യുപകാരമാണ് പത്മനാഭന് കിട്ടിയ എഴുത്തച്ഛന്‍ പുരസ്കാരമെന്നും സുധാകരന്‍ ആരോപിച്ചു.
86 കഴിഞ്ഞാലെങ്കിലും കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പില്‍ നിന്ന് മുക്തരാകണമെന്ന് കോണ്‍ഗ്രസ് നേതാവ് കരുണാകരനെ ഉദ്ദേശിച്ചാണ് ടി. പത്മനാഭന്‍ പറഞ്ഞത്. കോണ്‍ഗ്രസുകാരെ ചരിത്രം പഠിപ്പിക്കാന്‍ പത്മനാഭന്‍ തയ്യാറാവേണ്ട കാര്യമില്ലെന്നും പന്തളം സുധാകരന്‍ തുറന്നടിച്ചു.












Click it and Unblock the Notifications