Get Updates
Get notified of breaking news, exclusive insights, and must-see stories!

എഞ്ചി. കോളെജില്‍ പുത്തന്‍ റാഗിംഗ് മുറ

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളെജില്‍ വിദ്യാര്‍ത്ഥികള്‍ പുത്തന്‍ റാഗിംഗ് മുറകള്‍ പയറ്റുന്നു.

ചില സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അവരുടെ വസ്ത്രങ്ങള്‍ കഴുകിച്ചതായി പറയുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് അവരുടെ വസ്ത്രങ്ങള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ കഴുകിക്കൊടുത്തതായി പരാതിയില്‍ പറയുന്നു.

പാതിരാത്രിയ്ക്ക് വിളിച്ചുണര്‍ത്തി ജൂനിയര്‍ വിദ്യാര്‍ത്ഥിനികളെ തണുത്തുവിറയ്ക്കും വരെ കുളിപ്പിക്കുന്നതായിരുന്നു മറ്റൊരു വിനോദം. ആണ്‍കുട്ടികളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുവച്ച് പണം പിടുങ്ങുകയും ഷൂസിന്റെ ലേസ് അഴിച്ചുകെട്ടിയ്ക്കുയും ചെയ്തു. തീപ്പെട്ടിക്കമ്പ് ഉപയോഗിച്ച് തറ അളക്കലും കെട്ടിടത്തിന്റെ പടികള്‍ എണ്ണിയ്ക്കലും ഉള്‍പ്പെടെ 10 ഓളം റാഗിംഗ് രീതികള്‍ എഞ്ചിനീയറിംഗ് കോളെജില്‍ നടന്നത്രെ.

റാഗിംഗിന് നേതൃത്വം നല്കുന്ന 11 വിദ്യാര്‍ത്ഥികളുടെ പട്ടിക പൊലീസ് കോളെജ് പ്രിന്‍സിപ്പല്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇനി റാഗിംഗിന് മുതിരില്ലെന്ന് കോളെജ് അധികൃതര്‍ക്ക് ഈ വിദ്യാര്‍ത്ഥികള്‍ ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+