ശബരിമല നട ഞായറാഴ്ച തുറക്കും
പത്തനംതിട്ട: ശബരിമല നട നവമ്പര്‍ 16 ഞായറാഴ്ച നട തുറക്കും. വൈകുന്നേരം 5.30ന് മേല്‍ശാന്തി പെരിങ്ങമന ശങ്കരനാരായണന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
41 ദിവസം നീണ്ടുനില്ക്കുന്ന മണ്ഡലക്കാലത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് നട തുറക്കുന്നത്. പുതിയ മേല്‍ശാന്തിയായ ഗോശാല വിഷ്ണു വാസുദേവന്റെ അവരോധനച്ചടങ്ങ് രാത്രിയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ സോപാനത്ത് നടക്കും.
നവമ്പര്‍ 17 തിങ്കളാഴ്ച വൃശ്ചികപുലരിയില്‍ പുതിയ മേല്‍ശാന്തി നട തുറക്കും.












Click it and Unblock the Notifications