ഭാര്യയെ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
ആലപ്പുഴ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊന്നതിന് ശേഷം എഴുപത്തിരണ്ടുകാരനായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.
നെട്ടൂര്‍ പരുത്തിച്ചുവട് കാരംപിള്ള വിശ്വംഭരന്‍ (72), ഭാര്യ കൗസല്യ (69) എന്നിവരാണ് മരിച്ചത്. വീട്ടിലെ കുളിമുറിക്ക് പുറത്ത് വിശ്വംഭരന്‍ തൂങ്ങിമരിച്ച നിലയിലും കൗസല്യ വീട്ടിലെ മുറിയ്ക്കകത്ത് കിടക്കയില്‍ കഴുത്തില്‍ തുണിച്ചുറ്റി ശ്വാസം മുട്ടിച്ച് കൊന്ന നിലയിലുമാണ് കാണപ്പെട്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ് കൗസല്യ. വിശ്വംഭരനും ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അടുത്തിടെ പറഞ്ഞിരുന്നത്രെ. മരിച്ച ദമ്പതികള്‍ക്ക് മക്കളില്ല.
വിശ്വംഭരന്‍ എഴുതിയ രണ്ട് കത്തുകള്‍ പൊലീസ് കണ്ടെടുത്തു. മരണത്തിന് താനാണ് ഉത്തരവാദിയെന്നും അസുഖം മൂലമുള്ള വ്യാകുലതകള്‍ കാരണം മരിക്കുകയാണെന്നും സഹോദരന്‍മാരെ ഉപദ്രവിക്കരുതെന്നും കത്തുകളില്‍ പറയുന്നു.
മൃതദേഹങ്ങല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.












Click it and Unblock the Notifications