ഐ ഗ്രൂപ്പ് നിലപാട് 17ന്: തങ്കച്ചന്‍
കൊച്ചി: ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ നടക്കുന്ന റാലിയുടെ മുന്നോടിയായി നവംബര്‍ 17ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ ഗ്രൂപ്പിന്റെ രാഷ്ട്രീയ നിലപാട് കെ. കരുണാകരന്‍ വ്യക്തമാക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റും റാലിയുടെ സ്വാഗതസംഘം ചെയര്‍മാനുമായ പി. പി. തങ്കച്ചന്‍ പറഞ്ഞു.
നവംബര്‍ 15 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി തങ്കച്ചന്‍ അറിയിച്ചു.
ആറ് ലക്ഷത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവംബര്‍ 19ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കും. ആറായിരത്തിലേറെ വാഹനങ്ങളിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എറണാകുളത്തെത്തുക.
റാലി രണ്ട് മണിയ്ക്ക് കലൂര്‍ അന്താരാഷ്ട്ര സ്റേഡിയത്തിന് സമീപത്തു നിന്ന് ആരംഭിക്കും. റാലിയോട് അനുബന്ധിച്ച് വൈകീട്ട് നാല് മണിക്ക് മറൈന്‍ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനം കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പില്‍ പെടുന്ന മന്ത്രിമാരും കെപിസിസി ഭാരവാഹികളും എംഎല്‍എമാരും സമ്മേളനത്തില്‍ പങ്കെടുക്കും.
ഇരുപത്തഞ്ചായിരത്തോളം മുസ്ലിം പ്രവര്‍ത്തകര്‍ക്ക് നോമ്പു തുറക്കുന്നതിനുള്ള സൗകര്യങ്ങള്‍ റാലിയോട് അനുബന്ധിച്ച് ഒരുക്കും. 5000 ചതുരശ്രഅടി വലിപ്പമുള്ളതായിരിക്കും സ്റേജ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ കേരളം കണ്ടിട്ടുള്ള ഏറ്റവും ജനപങ്കാളിത്തമുള്ള റാലിയായിരിക്കും നടക്കുന്നതെന്ന് തങ്കച്ചന്‍ പറഞ്ഞു.
ലീഡര്‍, ലീഡര്‍ എന്ന ഓഡിയോ കസെറ്റ് പി. പി. തങ്കച്ചന്‍ പ്രകാശനം ചെയ്തു.












Click it and Unblock the Notifications