തിരുവല്ലയില്‍ 17 പേര്‍ പത്രിക നല്‍കി
തിരുവല്ല: തിരുവല്ല നിയമസഭാ സീറ്റിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 17 പേര്‍ പത്രിക നല്‍കി.
ഐക്യമുന്നണി, ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നിവയ്ക്ക് പുറമേ എസ്.യു.സി.ഐ, കെ.ഡി.പി, എന്‍.ഡി.പി, പിന്നാക്ക ദളിത് ഐക്യവേദി, ആര്‍.എല്‍.ഡി. എന്നിവയുടെ സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കിയിട്ടുണ്ട്.
ഐക്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.എലിസബത്ത് മാമ്മനു പുറമെ, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, വി.രവീന്ദ്രന്‍ നായര്‍(എന്‍.ഡി.പി.), സോമന്‍ പാമ്പായിക്കോട്(ആര്‍.എല്‍.ഡി.), കൃഷ്ണന്‍ ഗോപാലന്‍, അന്നമ്മ ജോണ്‍, അഡ്വ.ജേക്കബ് ജോണ്‍(ദളിത് പിന്നാക്ക ഐക്യവേദി), സാനു ഐസക്ക്, സുരേന്ദ്രന്‍ കൊച്ചുകുഞ്ഞ്(കെ.ഡി.പി.) എന്നിവരാണ് നവംബര്‍ 14 വെള്ളിയാഴ്ച പത്രിക നല്‍കിയത്.
ഡോ.വര്‍ഗീസ് ജോര്‍ജ്(എല്‍.ഡി.എഫ്.), കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ(ബി.ജെ.പി. ദേശീയ ജനാധിപത്യ സഖ്യം), വി.ജയരാജ്(ബി.എസ്.പി.), വി.പി.തമ്പി(എസ്.യു.സി.ഐ.), എം.മാത്യു, പി.ഡി.സുരേന്ദ്രന്‍(എക്സ് സര്‍വീസ്മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി), അലക്സ് മണപ്പുറം, ഡോ.പദ്മരാജന്‍, എം.മാത്യു എന്നിവരാണ് നേരത്തെ പത്രിക നല്‍കിയിരുന്നത്.
നവംബര്‍ 15 ന് സൂക്ഷ്മ പരിശോധനയും 17 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുമാണ്.












Click it and Unblock the Notifications