Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: യുഎസ് സൈന്യം ആഞ്ഞടിയ്ക്കുന്നു

ബാഗ്ദാദ്: ഓപ്പറേഷന്‍ അയേണ്‍ ഹാമര്‍ എന്ന പദ്ധതിയുമായി ഇറാഖിലെ യുഎസ് സൈനികര്‍ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിയ്ക്കുന്നു. തുടര്‍ച്ചയായി യുഎസ് സൈനികര്‍ക്കെതിരെ തീവ്രവാദികള്‍ ഇറാഖില്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ശക്തമായി തിരിച്ചടിക്കാന്‍ യുഎസ് തീരുമാനിച്ചത്.

നവമ്പര്‍ 12 ബുധനാഴ്ച മുതലാണ് യുഎസ് സൈനികര്‍ ഓപ്പറേഷന്‍ അയേണ്‍ ഹാമര്‍ തുടങ്ങിയത്. ഒന്നാം സായുധ ഡിവിഷന്‍ വെള്ളിയാഴ്ച അഞ്ചിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി. വടക്കന്‍ ഇറാഖില്‍ നാലാം ഇന്‍ഫന്‍ട്രി ഡിവിഷനും തീവ്രവാദികളെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഇറാഖില്‍ 82ാം വ്യോമഡിവിഷനും തിക്രിത്തിലും പരിസരപ്രദേശങ്ങളിലും ആക്രമണം അഴിച്ചുവിടുകയാണ്.

ഇറാഖില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്ന് യുഎസ് പ്രസിഡന്റ് ബുഷ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഓപ്പറേഷന്‍ അയേണ്‍ ഹാമര്‍ എന്ന തീവ്രവാദികളെ വേട്ടയാടുന്ന പദ്ധതി പ്രഖ്യാപിച്ചതും.

ഇതിനിടെ തീവ്രവാദികളും യുഎസ് പട്ടാളക്കാര്‍ക്കെതിരെ ആക്രമണം വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച റോന്തുചുറ്റുന്നതിനിടയില്‍ ബോംബ് പൊട്ടി ഒരു യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തില്‍ രണ്ട് യുഎസ് പട്ടാളക്കാരും കൊല്ലപ്പെട്ടു. ഇതോടെ ഇറാഖില്‍ കൊല്ലപ്പെടുന്ന യുഎസ് സൈനികരുടെ എണ്ണം 404 ആയി. നവമ്പറില്‍ മാത്രം 44 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.

ഇറാഖിന്റെ തെക്കന്‍ നഗരമായ നസീറിയയില്‍ കഴിഞ്ഞ ദിവസം 18 ഇറ്റാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ തെക്കന്‍ കൊറിയ ഇറാഖിലെ അവരുടെ പട്ടാളക്കാരുടെ എണ്ണം 4,500 ല്‍ നിന്ന് 3,000 ആക്കി കുറച്ചു. കഴിഞ്ഞ ദിവസം ജപ്പാന്‍ സേനയുടെ പിന്തുണ തേടി യുഎസ് പ്രതിരോധമന്ത്രി ഡൊറാണ്‍ഡ് റംസ്ഫീല്‍ഡ് ജപ്പാനില്‍ എത്തിയെങ്കിലും സേനയെ അയയ്ക്കാനുള്ള തീരുമാനം ജപ്പാന്‍ നീട്ടിവച്ചിരിക്കുകയാണ്. ഇറാഖിലേക്ക് സേനയെ അയയ്ക്കേണ്ടെന്ന് തുര്‍ക്കിയും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്നൊന്നും യുഎസിന് പിന്തുണ ലഭിയ്ക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+