കൊച്ചി: മൊബൈല്‍ ഫോണ്‍ വില്പനകേന്ദ്രം
കൊച്ചി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന പെന്റാ മേനകയിലുെം ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്ലുകളിലെയും കടകളില്‍ നിന്ന് ദിവസേന വില്‍ക്കുന്നത് ആയിരത്തോളം മൊബൈല്‍ ഫോണുകള്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പുതിയ ഹാന്റ് സെറ്റുകള്‍ തേടി ഉപഭോക്താക്കള്‍ കൊച്ചിയിലെ ഈ ഷോപ്പുകളിലെത്തുന്നത്. ഏത് മോഡല്‍ ഹാന്റ് സെറ്റ് വേണമെങ്കിലും ഈ കടകളില്‍ നിന്ന് ലഭിക്കും.
കമ്പനികളുടെ അംഗീകൃത ഡീലര്‍മാര്‍ രണ്ട് വര്‍ഷം വരെ ഗ്യാരന്റി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ കടകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഹാന്റ് സെറ്റ് ലഭിക്കുമെന്നാണ് ഉപഭോക്താക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകം. ആയിരക്കണക്കിനാളുകളാണ് ദിവസവും ഇവിടെയെത്തുന്നത്.
ഏത് തരം ഹാന്റ് സെറ്റും കവറും മൊബൈല്‍ ഫോണിനോട് അനുബന്ധിച്ചുള്ള എല്ലാ സാധനങ്ങളും ഇവിടെ നിന്ന് ലഭിക്കും. മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്ന 36 കടകളാണ് ഈ ഷോപ്പിംഗ് കോംപ്ലക്സിലുള്ളത്.
സെക്കന്റ് ഹാന്റ് മൊബൈല്‍ ഫോണുകള്‍ മാത്രം വില്‍ക്കുന്ന കടകളും ഈ ഷോപ്പിംഗ് കോംപ്ലക്സുകളിലുണ്ട്. മത്സരം വര്‍ധിച്ചതിനാല്‍ ഈ കടകള്‍ വില കുറച്ച് ഫോണുകള്‍ നല്‍കാനും തയ്യാറാവുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്.












Click it and Unblock the Notifications