വിദേശ മരുമകളെ നേരിടാന്‍ ഇന്ത്യന്‍ മരുമകളുമായി ബി ജെ പി
ദില്ലി: സോണിയ ഗാന്ധിയെന്ന ഇന്ത്യയിലെ വിദേശ മരുമകളെ നേരിടാനായി പുതിയ തന്ത്രം ഒരുക്കുകയാണ് ബി ജെ പി. ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞ ഒരു സ്വദേശി മരുമകളെ പാര്‍ട്ടിയില്‍ ചേര്‍ത്ത് പടയ്ക്ക് ഒരുങ്ങുകയാണ് ഈ പാര്‍ട്ടി.
സ്റാര്‍ പ്ലസ് ചാനലിലെ ക്യോം കി സാസ് ഭി കഭി ബഹു ധി എന്ന ദീര്‍ഘ സീരിയലില്‍ തുളസി എന്ന പേരിലുള്ള മരുമകളുടെ വേഷം അഭിനയിയ്ക്കുന്ന സ്മൃതി ഇറാനിയെ ( മുന്‍ സ്മൃതി മല്‍ഹോത്ര) ബി ജെ പിയില്‍ ചേര്‍ത്ത് പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് ബി ജെ പി. 2003 നവംബര്‍ 15 നാണ് സ്മൃതി ബി ജെ പിയില്‍ ചേര്‍ന്നത്.
സീരിയലില്‍ സമ്പന്ന ഗുജറാത്തി കുടുംബത്തിലെ ഏറെ വിഷമം അനുഭവിയ്ക്കുന്ന ഒരു മരുമകളായാണ് സ്മൃതി അഭിനയിയ്ക്കുന്നത്. ഈ സീരീയലോടെ സ്മൃതിയുടെ ജനസമ്മിതി ഏറെ കൂടി. സ്റാര്‍ ചാനലിലെ ഏറ്റവും പ്രധാനപ്പെട്ട സീരിയലാണ് ഇത്. ഈ സീരീയല്‍ വിജയമായതിനെ തുടര്‍ന്ന് സ്മൃതി മറ്റ് ചാനലുകളില്‍ ചില പരിപാടികള്‍ അവതരിപ്പിയ്ക്കാനും തുടങ്ങിയിട്ടുണ്ട് 27 കാരിയായ ഈ മുന്‍ മിസ് ഇന്ത്യ.
സീരിയലിലൂടെ സ്മൃതിയ്ക്ക് കിട്ടിയ ജനസമ്മിതിയെ സോണിയ ഗാന്ധിയ്ക്ക് എതിരെ തിരിയ്ക്കാനുള്ളശ്രമത്തിലാണ് ബി ജെ പി. ഇന്ത്യാക്കാരായ നമ്മളെ ഭരിയ്ക്കാന്‍ ഒരു വിദേശി വരുന്നത് നമ്മുടെ മനസാക്ഷിയ്ക്ക് ഇണങ്ങുന്ന തീരുമാനമാണോ എന്നാണ് സ്മൃതി ചോദിയ്ക്കുന്നത്. അത് സ്ത്രീയോ പുരുഷനോ എന്നത് ഒരു പ്രശ്നമല്ല.
ഗുജറാത്ത്, ഗോവ തിരഞ്ഞെടുപ്പുകള്‍ നടന്ന സമയത്ത് ഒരു സ്വകാര്യ ചാനലിന്റെ അസിസ്റണ്ട് ഡയറക്ടര്‍ ആയിരുന്നെന്നത് മാത്രമാണ് സ്മൃതിയ്ക്ക് രാഷ്ട്രീയത്തിലുള്ള പരിചയം.
എനിയ്ക്ക് പാവപ്പെട്ട ജനങ്ങളെ, സ്ത്രീകളെ, കുട്ടികളെ സേവിയ്ക്കണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള അവസരം ഒരുക്കിത്തരാമെന്ന് ബി ജെ പി നേതാക്കള്‍ എനിയ്ക്ക് വാക്ക് തന്നിട്ടുണ്ട്. സ്മൃതി പറയുന്നു.












Click it and Unblock the Notifications