തീര്‍പ്പ് ആന്റണിയെ മാറ്റിയ ശേഷം: കരുണാകരന്
തിരുവനന്തപുരം: നവംബര്‍ 19ന് നടക്കുന്ന ഐ ഗ്രൂപ്പ് റാലിയില്‍ പുതിയ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കില്ലെന്ന് കെ. കരുണാകരന്.
നവംബര്‍ 16 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്. എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷമേ കോണ്‍ഗ്രസില്‍ ഒരു ഒത്തുതീര്‍പ്പിന് സാധ്യതയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാവുമെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ചിലര്‍ പോവും. തീരുമാനിച്ച കാര്യങ്ങള്‍ നിശ്ചയിച്ച സമയത്ത് തന്നെ ചെയ്തുതീര്‍ക്കും.
കേരളത്തിന്റെ കാര്യത്തില്‍ ഇവിടെ തന്നെ തീരുമാനിച്ച കാര്യങ്ങള്‍ നടക്കുമെന്ന് കരുണാകരന് പറഞ്ഞു.












Click it and Unblock the Notifications