റാലിക്ക് കൊല്ലത്തു നിന്ന് 20,000 പേര്‍
കൊല്ലം: നവംബര്‍ 19ന് എറണാകുളത്ത് നടക്കുന്ന ഐ ഗ്രൂപ്പ് റാലിയില്‍ കൊല്ലം ജില്ലയില്‍ നിന്നും 20,000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ അറിയിച്ചു.
350 ബസുകളിലും 500ലേറെ മറ്റ് വാഹനങ്ങളിലുമായിട്ടായിരിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളത്തെത്തുന്നത്. കലൂര്‍ അന്താരാഷ്ട്ര സ്റേഡിയത്തിന് സമീപം കൊല്ലത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിസിസി തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അനുവാദം നല്‍കുകയുള്ളൂ.
നവംബര്‍ 17ന് റാലിയുടെ പ്രചാരണാര്‍ഥം നടക്കുന്ന ജാഥ രാവിലെ ആറ് മണിക്ക് ആരംഭിക്കും. ഓച്ചിറ, കരുനാഗപള്ളി, ചവറ, ചിന്നക്കട, കൊട്ടിയം, കണ്ണനല്ലൂര്‍, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം എന്നിവിടങ്ങളിലൂടെ കടന്നുപോയതിന് ശേഷം കുന്നത്തൂരില്‍ സമാപിക്കും.












Click it and Unblock the Notifications