200 ലോട്ടറി വില്പന കേന്ദ്രങ്ങള്‍ മുദ്രവച്ചു
തിരുവനന്തപുരം: നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇരുന്നൂറോളം ലോട്ടറി വില്പന കേന്ദ്രങ്ങള്‍ പൂട്ടി സീല്‍ ചെയ്തു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിവിധ ലോട്ടറി വില്പന കേന്ദ്രങ്ങളാണ് ലോട്ടറി വകുപ്പ്-എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി പൂട്ടി സീല്‍ ചെയ്തത്.
പാലക്കാട് വാളയാര്‍ ചെക്പോസ്റിന് സമീപമുള്ള ഒരു കെട്ടിടത്തില്‍ ഒറ്റ നമ്പര്‍ ലോട്ടറി വില്പന കേന്ദ്രവും മറ്റ് മൂന്ന് ലോട്ടറി വില്പന കേന്ദ്രങ്ങളും റെയ്ഡ് ചെയ്ത് സീല്‍ ചെയ്തു.
അതിനിടെ നിയമം ലംഘിച്ചുള്ള ലോട്ടറി വില്പനയ്ക്കെതിരെ നടപടിയെടുക്കാത്തതിന് വയനാട് ജില്ലാ ലോട്ടറി ഓഫീസറെ സസ്പെന്റ് ചെയ്തു.












Click it and Unblock the Notifications