Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ഡലപൂജയ്ക്കായി ശബരിമല നട തുറന്നു

ശബരിമല: ഇനി 41 ദിവസം ശരണ മന്ത്രധ്വനികള്‍ കൊണ്ട് പമ്പയും സന്നിധാനവും ഭക്തി സാന്ദ്രമാവും. മണ്ഡലപൂജയ്ക്കായി നവംബര്‍ 16 ഞായറാഴ്ച വൈകീട്ട് നട തുറന്നു.

വൈകീട്ട് താഴമണ്‍ തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പെരികമന ശങ്കരനാരായണന്‍ നമ്പൂതിരി തിരുനട തുറന്ന് യോഗസ്ഥനായ ഭഗവാനെ ഭക്തരുടെ സാമീപ്യം അറിയിച്ചു. ഞായറാഴ്ച നെയ്യഭിഷേകം ഇല്ല. ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാണ് ഒടുവില്‍ നട അടച്ചത്. ആ അയ്യപ്പ ഭഗവാന്റെ മുന്നില്‍ വിളക്ക് തെളിയ്ക്കുക മാത്രമാണ് ഞായറാഴ്ചത്തെ ചടങ്ങ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെപേര്‍ ദര്‍ശനത്തിനായി ശനിയാഴ്ച തന്നെ ശബരിമലയില്‍ എത്തിയിരുന്നു.

തിങ്കളാഴ്ച വൃശ്ചികം ഒന്നാണ്. അന്നു മുതലേ നെയ്യഭിഷേകവും മറ്റ് പൂജാകര്‍മ്മങ്ങളും തുടങ്ങുകയുള്ളൂ.

നടതുറന്നതിന് ശേഷം മുഖമണ്ഡപത്തില്‍ പുതിയ മേല്‍ശാന്തിയായി തിരുവനന്തപുരം കോട്ടയ്ക്കകം ആനക്കൊട്ടില്‍ തെരുവില്‍ ഗോശാല വിഷ്ണുവാസുദേവനെ അവരോധിച്ചു. മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി തന്ത്രി മൂലമന്ത്രവും ധ്യാനവും ഉപദേശിച്ചാണ് പുതിയ മേല്‍ശാന്തിയെ അവരോധിച്ചത്.

തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തിയായി തിരുവനന്തപുരം മലയിന്‍കീഴ് പെരിയമന പത്മവിലാസത്തില്‍ കെ.ഗോവിന്ദന്‍ പോറ്റിയേയും അവരോധിച്ചു.

രാത്രിയില്‍ നടയടച്ച് ഇപ്പോഴത്തെ മേല്‍ശാന്തി പുതിയ മേല്‍ശാന്തിക്ക് താക്കോല്‍ കൈമാറും. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിയാണ് നട തുറക്കുക.

ഈ വര്‍ഷത്തെ മണ്ഡല ഉത്സവം നവംബര്‍ 20ന് കൊടിയേറി 29ന് ആറാട്ടോടെ സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+