Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപി ട്രേഡ് യൂണിയന്‍ രംഗത്തേക്ക്

കോട്ടയം: രാഷ്ട്രീയ സംഘടന രൂപീകരിച്ചതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ട്രേഡ് യൂണിയന്‍ രംഗത്തേക്കും കടക്കുന്നു.

എസ്എന്‍ഡിപി യോഗത്തിന്റെ അനുഗ്രഹാശിസുകളോടെ സോഷ്യലിസ്റ് ട്രേഡ് യൂണിയന്‍ സെന്റര്‍ (എസ്ടിയുസി) എന്ന സംഘടന രജിസ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയത്ത് സോഷ്യലിസ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എന്ന സംഘനടയും രജിസ്റര്‍ ചെയ്യുന്നുണ്ട്. യൂണിയന്‍ എസ്ടിയുസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. നവംബര്‍ 22ന് പുതിയ ട്രേഡ് യൂണിയന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.

നേരത്തെ രാഷ്ട്രീയ സംഘടന രൂപീകരിച്ചതു പോലെ ട്രേഡ് യൂണിയന്‍ രൂപീകരണം സംബന്ധിച്ച് ഔദ്യോഗികമായി എസ്എന്‍ഡിപി പ്രഖ്യാപനം നടത്തിയിട്ടില്ല. ട്രേഡ് യൂണിയന്‍ രൂപീകരണം സംബന്ധിച്ച് എസ്എന്‍ഡിപി നേരിട്ടുള്ള ഇടപെടലുകള്‍ നടത്തില്ലെങ്കിലും യൂണിയന്റെ നിയന്ത്രണം എസ്എന്‍ഡിപിക്ക് തന്നെയായിരിക്കും.

കോട്ടയത്തെ സിഐടിയു, എസ്എന്‍ഡിപി അംഗങ്ങളായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ ശ്രീനാരായണ ഗുരുജയന്തി ദിനത്തില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പുതിയ യൂണിയന്‍ ഉടന്‍ രൂപീകരിക്കപ്പെട്ടത്. ചില ഓട്ടോകളില്‍ എസ്എന്‍ഡിപിയുടെ മഞ്ഞക്കൊടി കെട്ടിയതിനെ സിഐടിയുക്കാര്‍ പരിഹസിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+