Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി ആത്മാര്‍ഥത തെളിയിക്കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന പ്രസ്താവന ആത്മാര്‍ഥമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ തെളിയിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

തന്റെ ആത്മാര്‍ഥത തെളിയിക്കാന്‍ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം അവസാനിപ്പിക്കുകയും അച്ചടക്കലംഘനം നടത്തിയവര്‍ക്കെതിരെ നടപടിക്ക് മുന്‍കൈയെടുക്കുകയുമാണ് വേണ്ടത്. തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്താന്‍ കെപിസിസി പ്രസിഡന്റ് തയ്യാറാവണം.

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ മുരളി രൂക്ഷവിമര്‍ശനം നടത്തി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം മറ്റെന്തെങ്കിലുമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. സിപിഎമ്മുമായി സഹകരിക്കാനും പാര്‍ട്ടി പിളര്‍ത്താനുമുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതിയ തന്ത്രം മെനയുകയാണ് ഉദ്ദേശ്യമെങ്കില്‍ അത് അംഗീകരിക്കാനാവില്ല.

കെപിസിസി പ്രസിഡന്റ് കുറെ നാളായി നടത്തുന്ന പ്രസ്താവകളില്‍ പാര്‍ട്ടി രണ്ടായി കഴിഞ്ഞുവെന്ന ധ്വനിയാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ ന്യായീകരിച്ച കെപിസിസി പ്രസിഡന്റ് അച്ചടക്ക ലംഘനത്തിനും പാര്‍ട്ടിവിരുദ്ധ നടപടിക്കും പച്ചക്കൊടി കാട്ടുകയായിരുന്നു.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമത്തിനും കൂട്ടുനില്‍ക്കില്ലെന്നും പാര്‍ട്ടിയെ ഒന്നാക്കി മുന്നോട്ടുകൊണ്ടുപോവാന്‍ എന്നും സഹായിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+