2 യുഎസ് വിമാനങ്ങള്‍ തകര്‍ത്തു; 17 മരണം
മൊസൂല്‍: തീവ്രവാദികള്‍ ഇറാഖില്‍ രണ്ട് യുഎസ് ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടു. 17 യുഎസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ബ്ലാക്ക് ഹോക്ക് വിഭാഗത്തില്‍ പെട്ട ഹെലികോപ്റ്ററുകളാണ് തകര്‍ന്നത്.
റോക്കറ്റ് വിക്ഷേപക ഗ്രനേഡ് ആക്രമണമായിരുന്നു ഹെലികോപ്റ്ററുകള്‍ക്ക് നേരെ നടന്നത്. ഒരു ഹെലികോപ്റ്ററിന്റെ പിറകില്‍ ഗ്രനേഡ് വന്ന് പതിച്ചതോടെ തൊട്ടുപിറകില്‍ വന്ന വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അതോടെ രണ്ട് ഹെലികോപ്റ്ററുകളും താഴെവീണു.
17 യുഎസ്പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി യുഎസ് സൈനിക വക്താവ് അറിയിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ അഞ്ച് ഹെലികോപ്റ്ററുകളാണ് തീവ്രവാദികള്‍ വെടിവച്ചിട്ടത്. ആകെ 39 പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.












Click it and Unblock the Notifications