ബോബി ജിണ്ടാല്‍ തോറ്റു
വാഷിംഗ്ടണ്‍: ലൂസിയാന സംസ്ഥാനത്തെ ഗവര്‍ണര്‍ സ്ഥാനത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ബോബി ജിണ്ടാല്‍ തോറ്റു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കാത്ലീന്‍ ബബിനോ ബ്ലാങ്കോ എന്ന വനിതയാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ നിന്നും ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്.
ലൂസിയാനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത ഗവര്‍ണര്‍ ഉണ്ടാവുന്നത്. കാത്ലിന്‍ ബബിനോ ബ്ലാങ്കോ 52 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ബോബി ജിണ്ടാല്‍ 48 ശതമാനത്തോളം വോട്ടുകള്‍ നേടി.
വോട്ടെണ്ണലില്‍ തുടക്കം മുതല്‍ ബ്ലാങ്കോ മുന്നിലായിരുന്നു. 1970കളില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ജിണ്ടാല്‍ കുടുംബം.












Click it and Unblock the Notifications