Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയില്‍ ചാവേറാക്രമണം: 17 മരണം

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുളില്‍ രണ്ട് ജൂതപ്രാര്‍ഥനാലയങ്ങളില്‍ ഉണ്ടായചാവേര്‍ ബോംബാക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.

നഗരത്തിലെ ഏറ്റവും വലിയ സിനഗോഗായ നേവ് ഷാലോമും ബേയോഗ്ലുവിലെ സിനഗോഗും സ്ഫോടനങ്ങളില്‍ മിക്കവാറും തകര്‍ന്നു. നവംബര്‍ 15 ശനിയാഴ്ച രാവിലെ ഒമ്പതിന് സിനഗോഗില്‍ പ്രാര്‍ഥന നടക്കുമ്പോഴാണ് സ്ഫോടനങ്ങളുണ്ടായത്.

സംഭവത്തിന്റെ ഉത്തരവാദിത്തം തുര്‍ക്കിയിലെ തീവ്രവാദി സംഘടനയായ ഐഡിബി-എസി ഏറ്റെടുത്തു. നേരത്തെ ജൂതര്‍ക്കെതിരെ തുര്‍ക്കിയില്‍ നടന്ന ചില ആക്രമണങ്ങള്‍ക്കു പിന്നിലും ഇവര്‍ തന്നെയാണെന്ന് സംശയിക്കുന്നു.

രണ്ട് സ്ഫോടനങ്ങള്‍ക്ക് പിന്നിലും രാജ്യാന്തര ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി അബ്ദുല്ല ഗുള്‍ പറഞ്ഞു. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അല്‍ കെയ്ദക്ക് പങ്കുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+