Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുദേവിനെ അറസ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്

ദില്ലി: കോഴ വിവാദത്തില്‍ പെട്ട കേന്ദ്ര സഹമന്ത്രി ദിലിപ്സിംഗ് ജുദേവിനെ ഉടന്‍ അറസ്റ് ചെയ്യണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി ആവശ്യപ്പെട്ടു.

അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് മറ്റേതൊരു സാധാരണക്കാരനെയും പോലെ ജുദേവിനെയും അറസ്റ് ചെയ്യേണ്ടതാണെന്ന് അംബികാ സോണി പറഞ്ഞു. നവംബര്‍ 17 തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നയിച്ച് അറസ്റ് വരിക്കുന്നതിന് മുമ്പ് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അംബികാ സോണി.

ജുദേവിന് ക്ലീന്‍ ചീട്ട് നല്‍കിയ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ നടപടിയെ വിമര്‍ശിച്ച അംബികാ സോണി കേന്ദ്രസര്‍ക്കാരിലുള്ളവരെല്ലാം അഴിമതിക്കാരാണെന്ന് ആരോപിച്ചു. തെഹല്‍ക സംഭവത്തിലേതു പോലുള്ള അനുഭവങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കപ്പെടരുതെന്ന് അവര്‍ പറഞ്ഞു.

അഹമ്മദ് പട്ടേല്‍, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സജ്ജന്‍ കുമാര്‍, സുനില്‍ ശാസ്ത്രി എന്നീ നേതാക്കളുള്‍പ്പെടെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+