Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുദേവിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ദില്ലി: കേന്ദ്ര പരിസ്ഥിതി-വനംമന്ത്രി ദിലീപ് സിംഗ് ജുദേവിനെതിരെ ഉയര്‍ന്ന കോഴ ആരോപണത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി എ. ബി. വാജ്പേയി അറിയിച്ചു.

ദിലീപ് സിംഗ് ജുദേവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കും. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ജുദേവ് രാജിവയ്ക്കേണ്ട ആവശ്യമില്ല- വാജ്പേയി പറഞ്ഞു. ഒരാഴ്ചത്തെ വിദേശ സന്ദര്‍ശനം കഴിഞ്ഞ തിരിച്ചെത്തിയ വാജ്പേയി വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.

അതേ സമയം നാല് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ജുദേവിനെതിരെ കോഴ ആരോപണം ഉയര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി. വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് അവകാശപ്പെടുന്നയാളില്‍ നിന്ന് കോഴ വാങ്ങുന്ന ചിത്രം ഒരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചതോടെയാണ് ഛത്തീസ്ഗഡിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ ദിലീപ്സിംഗ് ജുദേവ് പ്രതിക്കൂട്ടിലായത്.

ഛത്തീസ്ഗഡിലും ഒറീസയിലും ഖനനപാട്ടത്തിന് അനുമതി കിട്ടുന്നതിനായി മന്ത്രിക്ക് പണം നല്‍കുന്ന ദൃശ്യമാണ് തങ്ങള്‍ പുറത്തുവിട്ടതെന്നാണ് പത്രം അവകാശപ്പെടുന്നത്. മുന്‍ ബിജെപി പ്രസിഡന്റ് ബംഗാരു ലക്ഷ്മണിനെതിരെ തെഹല്‍ക കൊണ്ടുവന്ന ആരോപണത്തിന് സമാനമാണ് ഈ റിപ്പോര്‍ട്ട്.

ഛത്തീസ്ഗഡില്‍ പ്രചാരണത്തിലായിരുന്ന ജുദേവ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മടങ്ങിയിട്ടുണ്ട്. ആരോപണം മന്ത്രി നിഷേധിച്ചു.

പണം ദൈവമല്ല, എന്നാല്‍ ദൈവത്തേക്കാള്‍ ഒട്ടും പിന്നിലല്ല എന്ന് ജുദേവ് പണം കൈപറ്റുന്ന വേളയില്‍ പറഞ്ഞതായാണ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+