കേന്ദ്രമന്ത്രി ജുദേവ് രാജിവച്ചു
ദില്ലി: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ദിലീപ് സിംഹ് ജുദേവ് രാജി വച്ചു. രാജി കത്ത് പ്രധാന മന്ത്രിയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. രാജിക്കാര്യം ബി ജെ പി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് അറിയിച്ചത്.
അഴിമതി ആരോപണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധനാമന്ത്രിയുടെ വീട്ടില്‍ നവംബര്‍ 17 തിങ്കളാഴ്ച രാവിലെ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഡിസംബര്‍ ഒന്നിന് നടക്കുന്ന ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി ജെ പി ഉയര്‍ത്തിക്കാണിയ്ക്കുന്നത് ജുദേവിനെയാണ്.
ജുദേവ് ഒരു വ്യവസായിയില്‍ നിന്ന് കോഴ വാങ്ങുന്ന ചിത്രം ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ വീഡിയൊ തങ്ങളുടെ പക്കലുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications