ജുദേവിന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു
ദില്ലി: കോഴ വിവാദത്തില്‍ പെട്ട കേന്ദ്രസഹമന്ത്രി ദിലിപ്സിംഗ് ജുദേവിന്റെ രാജി പ്രധാനമന്ത്രി വാജ്പേയി സ്വീകരിച്ചു.
രാജി സ്വീകരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ച വിവരം ബിജെപി നേതാവ് രാജ്നാഥ് സിംഗാണ് നവംബര്‍ 17 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ജുദേവും അദ്ദേഹത്തോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ബിജെപി ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
നേരത്തെ പ്രധാനനമന്ത്രിയുടെ റേസ് കോഴ്സ് റോഡിലെ വീട്ടില്‍ ചേര്‍ന്ന ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. രാജി സ്വീകരിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്ന് യോഗത്തിന് ശേഷം ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ ജുദേവ് കുറ്റക്കാരനല്ല. ജുദേവിന് പണം നല്‍കിയെന്ന് പറയപ്പെടുന്ന ആളുകള്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവരാരാണെന്നും ഇവരുടെ താത്പര്യമെന്താണെന്നും വ്യക്തമല്ലെന്ന് നായിഡു പറഞ്ഞു.












Click it and Unblock the Notifications