അമരവിള ചെക്പോസ്റ് തകര്‍ത്തു
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരില്‍ നിന്ന് തലവരി പണം ഈടാക്കുന്നതായി ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരം ജില്ലയിലെ അമരവിളയിലെ താത്കാലിക ചെക്പോസ്റ് തകര്‍ത്തു.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരില്‍ ഓരോ ആളില്‍ നിന്നും 50 രൂപ തലവരിപ്പണമായി പിരിച്ചെടുക്കുന്നതായി യുവമോര്‍ച്ച ആരോപിച്ചു. പ്രകടനമായെത്തിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചെക്പോസ്റ് തകര്‍ത്തത്.
അതേ സമയം അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളില്‍ നിന്ന് സാധാരണയായി ഈടാക്കുന്ന ടൂറിസ്റ് പ്രവേശന നികുതി മാത്രമേ ചെക്പോസ്റില്‍ നിന്ന് പിരിച്ചിട്ടുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications