ദേശാഭിമാനിയുടെ നോമ്പുതുറ വിരുന്നില്‍ മുരളി
കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് സംഘടിപ്പിച്ച നോമ്പുതുറ വിരുന്നില്‍ പങ്കെടുക്കാന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മുരളിയുമായി കുശലം പറഞ്ഞ് പൊട്ടിച്ചിരിച്ചു. പിണറായി വിജയന്റെ അടുത്തിരുന്നാണ് മുരളി നോമ്പുതുറ വിരുന്നുണ്ടത്.
മുരളിയോടൊപ്പം പ്രമുഖ ജില്ലാ കോണ്‍ഗ്രസ് നേതാക്കളും ദേശാഭിമാനിയുടെ വിരുന്നുണ്ണാനെത്തി. ഡിസിസി പ്രസിഡന്റ് എം. വീരാന്‍കുട്ടി, കെപിസിസി ജനറല്‍ സെക്രട്ടറി കെ. സി. അബു, എം. ടി. പത്മ, എ. സുജനപാല്‍ എംഎല്‍എ എന്നിവരാണ് വിരുന്നിനെത്തിയത്.
പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പാലൊളി മുഹമ്മദ്കുട്ടിയുടെയും അടുത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അവരുമായി കുശലം പറഞ്ഞു. മുരളിക്ക് ഇരിക്കാന്‍ വേണ്ടി പാലൊളി കസേരയൊഴിഞ്ഞുകൊടുത്തു. ഇടയ്ക്ക് കോടിയേരി വീരാന്‍കുട്ടിയുടെ തോളില്‍ കൈയിട്ട് നമ്മുടെ ആളാണെന്ന് പറയുന്നുണ്ടായിരുന്നു.












Click it and Unblock the Notifications