Get Updates
Get notified of breaking news, exclusive insights, and must-see stories!

റംസാന്‍ മാസത്തിലെ പഴവിപണി വിശേഷം

കൊച്ചി: വിശുദ്ധ റംസാന്‍ മാസം വിപണിയില്‍ പഴവര്‍ഗങ്ങളുടെ സമൃദ്ധിയുടെ കാലം കൂടിയാണ്. ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ എല്ലാ പഴവര്‍ഗങ്ങളുടെയും വിവിധയിനങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ വിപണിയില്‍ ലഭിക്കുന്നത്.

റംസാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ കൂടുതലായി ഉപയോഗിക്കുന്ന ഓറഞ്ചിനാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ചെലവ്. കിലോഗ്രാമിന് 15-20 രൂപയ്ക്കാണ് ഓറഞ്ചും മുസ്സംബിയും വില്‍ക്കുന്നത്.

നാഗ്പൂരില്‍ നിന്നും അമരാവതിയില്‍ നിന്നുമാണ് പ്രധാനമായും ഓറഞ്ചെത്തുന്നത്. തലശേരിയില്‍ നിന്നെത്തുന്ന കൂര്‍ഗ് ഓറഞ്ച് എന്നറിയപ്പെടുന്ന നാടന്‍ ഇനവും വിപണിയിലുണ്ട്. ഈ ഇനത്തിന് ഗുണവും വിലയും കൂടുതലാണ്.

ആപ്പിളിനും വിപണിയില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. വിപണിയില്‍ ലഭ്യമായ വിവിധയിനം ആപ്പിളുകള്‍ ജമ്മു കശ്മീരില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ് എത്തുന്നത്. മുന്തിയയിനം ആപ്പിളിന് കിലോയ്ക്ക് 50 രൂപ വിലയുണ്ട്. മറ്റിനം ആപ്പിളുകള്‍ 30 രൂപക്ക് ലഭിക്കും.

നീല, വെള്ള, റോസ് മുന്തിരികള്‍ വിപണിയില്‍ ലഭ്യമാണ്. റോസ് മുന്തിരി തമിഴ്നാട്ടില്‍ നിന്നും ദില്‍കുഷ് മുന്തിരി കര്‍ണാടകത്തില്‍ നിന്നുമാണ് എത്തുന്നത്. ആങ്കുര്‍ മുന്തിരിയും പ്രിയം തന്നെ. കിലോഗ്രാമിന് 20 രൂപയാണ് മുന്തിരിക്ക് വില.

കിലോയ്ക്ക് 10-12 രൂപയ്ക്ക് കൈതച്ചക്ക ലഭിക്കും. വാഴക്കുളത്തു നിന്നും കോട്ടയത്തു നിന്നുമാണ് കൈതച്ചക്കയെത്തുന്നത്. സീതപ്പഴത്തിനും ഇതേ വിലയാണ്. സപ്പോട്ട താരതമ്യേന കുറഞ്ഞ അളവിലേ വിപണിയിലെത്തുന്നുള്ളൂ.

തണ്ണിമത്തന് വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ പ്രിയം. ഏഴ്-എട്ട് രൂപയാണ് തണ്ണിമത്തന് കിലോയ്ക്ക് വില. സിംലയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ് ഇവയെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+