Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ്കളി കയ്യാംകളിയിലേയ്ക്ക്

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി കയ്യാംകളിയിലെത്തി. നേരത്തേ പഞ്ചായത്ത് തലത്തില്‍ കുട്ടി നേതാക്കള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ വാക്ക് പയറ്റ് നടക്കുകയല്ലാതെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ആലുവയില്‍ ഐ വിരുദ്ധ മുന്‍ ഐ ക്കാരായ ടി എച്ച് മുസ്ഥഫയും എം പി ഗംഗാധരനും വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കരുണാകര ഐക്കാര്‍ ആക്രമണം നടത്തിയത്. കസേര എടുത്താണ് ഈ നേതാക്കളെ കരുണാകര ഐ വിഭാഗക്കാര്‍ നേരിട്ടത്. യഥാര്‍ത്ഥ ഐക്കാര്‍ ഞങ്ങളാണെന്ന് പറഞ്ഞ് നടക്കുന്ന മറ്റ് ചിലര്‍ക്ക് കരുണാകര ഐക്കാര്‍ നല്‍കിയ മുന്നറിയിപ്പുകൂടി ആയിട്ട് വേണം ഇതിനെ കാണാന്‍.

കസേര ആണല്ലോ എല്ലാത്തിനും കാരണം. മുഖ്യമന്ത്രി കസേര, കെ. പി സി സി അദ്ധ്യക്ഷന്റെ കസേര എന്നിവയാണ് ഈകുഴപ്പങ്ങള്‍ക്കൊക്കെ കാരണം. അതുകൊണ്ടാണെന്ന് തോന്നുന്നു കരുണാകര വിഭാഗം ഐ ക്കാര്‍ കസേര കൊണ്ട് തന്നെ മുസ്തഫ-ഗംഗാധര സംഘത്തെ നേരിട്ടത്.

ആലുവ സംഭവത്തോടെയാണ് ഇതുവരെ നാവുകൊണ്ട് മാത്രം നടന്നിരുന്ന ഗ്രൂപ്പ് യുദ്ധം കസേര കൊണ്ടുള്ള പയറ്റിലേയ്ക്ക് മാറിയത്. ആലുവയിലെ കസേര പയറ്റ് കഴിഞ്ഞ് മണിയ്ക്കൂറുകള്‍ കഴിഞ്ഞില്ല, കളി കസേരയില്‍ നിന്ന് വടി വാളിലേയ്ക്ക് മാറി. കഴിഞ്ഞ ദിവസം ആലുവ ഗസ്റ് ഹൗസില്‍ മുസ്തഫയ്ക്ക് എതിരെ കസേര പയറ്റ് നടത്താന്‍ കയറിയ കരുണാകര ഐ ഗ്രൂപ്പ് കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ സി രമേസിനെ ആലുവയില്‍ വച്ച് തന്നെ ഒരു സംഘം ആക്രമിയ്ക്കാന്‍ ശ്രമിച്ചത്രെ. തല്ലാന്‍ നടക്കുമ്പോള്‍ കസേര കൊണ്ട് നടക്കാന്‍ വിഷമമായതുകൊണ്ടാണെന്ന് തോന്നുന്നു, അവര്‍ കൊണ്ട് വന്നത് വടിവാളായിരുന്നു.

ആലുവ നസ്രത്ത് പള്ളിയ്ക്ക് സമീപം വച്ച് കാറിലെത്തിയ ഗുണ്ടാ സംഘം രമേശിന് നേരെ വടിവാള്‍ വീശിയതായാണ് പരാതി. മാത്രമല്ല കഴിഞ്ഞ ദിവസം കസേര പയറ്റ് നടത്താനായി ആലുവ ഗസ്റ് ഹൗസിലേയ്ക്ക് കയറിയ ആലുവ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ജോര്‍ജ്ജ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ടത്രെ.

ഇത് കസേരകൊണ്ട് അടി കിട്ടിയ മുസ്തഫയും കൂട്ടരും നടത്തുന്ന പ്രതികാര നടപടിയാണെന്നാണ് രമേശ് തന്നെ പറയുന്നത്.

ഗുണ്ടായിസം നടത്തിയാല്‍ 19 ന് എറണാകുളത്ത് നടത്താന്‍ പോകുന്ന റാലി വിജയിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് മുസ്തഫയുടെ സംഘം വെല്ലുവിളിച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+