Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരവിരുദ്ധ യോഗത്തില്‍ കൂട്ടത്തല്ല്

ആലുവ: യഥാര്‍ഥ ഐ ഗ്രൂപ്പ് തങ്ങളാണെന്ന് അവകാശപ്പെട്ട് കരുണാകരവിരുദ്ധര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ കരുണാകര അനുകൂലികള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കൂട്ടത്തല്ല്. യോഗം വിളിച്ചുകൂട്ടിയ നേതാക്കളിലൊരാളായ എം. പി. ഗംഗാധരനും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ തല്ല് കൊണ്ടു.

ആലുവ പാലസിലാണ് എം. പി. ഗംഗാധാരന്റെയും ടി. എച്ച്. മുസ്തഫയുടെയും നേതൃത്വത്തില്‍ കരുണാകര വിരുദ്ധരുടെ യോഗം ചേര്‍ന്നത്. കരുണാകരനെ തള്ളിപ്പറഞ്ഞുകൊണ്ട് മറ്റൊരു ഐ ഗ്രൂപ്പ് വേണ്ടെന്ന് പറഞ്ഞ് യോഗസ്ഥലത്തേക്ക് ഇരച്ചുകയറിയ ഐ ഗ്രൂപ്പ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്.

എം. പി. ഗംഗാധരന് കസേര കൊണ്ടാണ് അടിയേറ്റത്. ടി. എച്ച്. മുസ്തഫയ്ക്കെതിരെയും അക്രമശ്രമമുണ്ടായെങ്കിലും മറ്റുള്ളവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അടിയേറ്റില്ല.

ആലുവ പാലസില്‍ നവംബര്‍ 16 ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കരുണാകരവിരുദ്ധര്‍ യോഗം ചേര്‍ന്നത്. മുകളിലത്തെ നിലയില്‍ യോഗം നടക്കുമ്പോള്‍ നാല് മണിയോടെ നൂറോളം കരുണാകര അനുകൂലികള്‍ ഇരച്ചുകയറുകയായിരുന്നു. മുന്നില്‍ കാണുന്നവരെയൊക്കെ അവര്‍ കൈകാര്യം ചെയ്തു.

പൊലീസെത്തി ഇവരെ അറസ്റ് ചെയ്തുനീക്കിയതിന് ശേഷം യോഗം എം. പി. ഗംഗാധരന്റെയും ടി. എച്ച്. മുസ്തഫയുടെയും നേതൃത്വത്തില്‍ തുടര്‍ന്നു. യോഗം തുടരാന്‍ അനുവദിക്കില്ലെന്ന് ശഠിച്ചതിനെ തുടര്‍ന്നാണ് നാല്പതോളം ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ അറസ്റ് ചെയ്തത്. തനിക്ക് മര്‍ദനമേറ്റിട്ടിട്ടില്ലെന്നും അതിനാല്‍ കേസ് നല്‍കില്ലെന്നും എം. പി. ഗംഗാധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+